മറയൂർ: കാന്തല്ലൂരിൽ പ്രവർത്തിച്ചു വരുന്ന ഐ എച്ച് ആർ ഡി കോളേജിൽ ബിരുദ കോഴ്സുകൾക്ക് പുറമേ പോസ്റ്റ് ഗ്രാജ്യുവേഷൻ കോഴ്സും അനുവദിച്ചു . മാഹാത്മാഗാന്ധി യൂണിവേഴ്സ്റ്റിയിൽ അഫിലിയേറ്റ് ചെയ്ത് കോളേജിൽ എം എസ് സി കമ്പ്യൂട്ടർ സയൻസ് കൊഴ്സാണ് ആദ്യമായി അനുവദിച്ചത്. പ്ലസ് ടു പഠനം പൂർത്തിയാക്കി കഴിഞ്ഞാൽ ഉപരി പ്ഠനത്തിന് സൗകര്യങ്ങൾ ഇല്ലാതിരൂന്ന മറയൂർ - കാന്തല്ലൂർ മേഖലയിലെ വിദ്യാർത്ഥികൾക്കായി വി എസ് അച്യുതാനന്ദൻ സർക്കാരിന്റെ കാലത്താണ് കോളേജ് അനുവദിച്ചത്.
എസ് രാജേന്ദ്രൻ എം എൽ എ യുടെ ആസ്ഥിവികസന ഫണ്ട് ഒരുകോടി അറുപത് ലക്ഷം രൂപ ഉപയോഗപ്പെടുത്തി കോളേജിന് കെട്ടിടവും കുടിവെള്ള ടാങ്ക് , കമ്പ്യൂട്ടർ ലാബ് , രണ്ട് കോളേജ് ബസ്സുകൾ എന്നിവ സജ്ജീകരിക്കുകയും ചെയ്തു. കമ്പ്യൂട്ടർ ലാബ് ഉൾപ്പെടെ മികച്ച പശ്ചാത്തലം സൗകര്യവും സ്വന്തമായി ഭൂമിയുമുള്ളതും പരിഗണിച്ചാണ് പി ജി കോഴ്സ് അനുവദിച്ചത്. ബി കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ബി കോം ടാക്സാക്ഷൻ, ബി എസ് സി കമ്പ്യൂട്ടർ സയൻസ് എന്നീ ബിരൂദ കോഴ്സുകളാണ് നിലവിലുള്ളത്. . ഈ ആദ്ധ്യയന വർഷം തന്നെ ആരംഭികൂന്ന പി ജി കോഴ്സുകളിലേക്ക് എം ജി യൂണിവേഴ്സിറ്റ് ഓൺ ലൈൻ മുഖേനയും ഐ ച്ച് ആർ ഡി വെബ്‌സൈറ്റ് മുഖേനയും പ്രവേശന നടപടികൾ ആരംഭിച്ചതായി പ്രിൻസിപ്പാൾ പ്രൊഫ. എസ് സിന്ധു അറിയിച്ചു പ്രവേശനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് 8547005072 ബന്ധപ്പെടുക