ചെറുതോണി : മൊറൊട്ടോറിയം കാലയളവിലെ പലിശ ഒഴിവാക്കുക, കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ ബിൽ പിൻവലിക്കുക, ജില്ലയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കോൺഗ്രസ്(എം) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് ധർണ്ണ ഇന്ന് രാവിലെ 10 ന് ആരംഭിക്കും.

ഭൂപതിവ് ചട്ടങ്ങൾ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തുന്നതിനായി നിയമ ഭേദഗതി നടപ്പിലാക്കിയാൽ മാത്രമാണ് 1964 ഭൂപതിവ് ചട്ടപ്രകാരവും 1993 പ്രത്യേക ഭൂപതിവ് ചട്ടപ്രകാരവും കേരളത്തിൽ നൽകിയിട്ടുള്ള പട്ടയഭൂമി കാർഷികേതര ഉപയോഗത്തിന് മാറ്റിവെക്കുവാൻ കഴിയു. അതിനാൽ ചട്ടങ്ങളിൽ നിയമ ഭേദഗതി നടപ്പിലാക്കണം. കാർഷിക മേഖലയിൽ ഉണ്ടായിരിക്കുന്ന വിലത്തകർച്ച പരിഹരിക്കുന്നതിനും സർക്കാർ നടപടി സ്വീകരിക്കണം. എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് കലക്ടറേറ്റ് ധർണ സംഘടിപ്പിച്ചിട്ടുള്ളത്.

ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ അദ്ധ്യക്ഷത വഹിക്കുന്ന യോഗം റോഷി അഗസ്റ്റിൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. അഡ്വ.അലക്സ് കോഴിമല, കെ.ഐ.ആന്റണി, അഗസ്റ്റിൻ വട്ടക്കുന്നേൽ, രാരിച്ചൻ നീരാണാംകുന്നേൽ, റെജി കുന്നംകോട്ട്, ഷാജി കാഞ്ഞമല, ജിൻസൺ വർക്കി, ജിമ്മി മറ്റത്തിപ്പാറ, അഡ്വ.എം.എം. മാത്യു, സൺസി മാത്യു തുടങ്ങിയവർ സംസാരിക്കും