കാഞ്ഞാർ: രണ്ട് കുട്ടികളുമൊത്ത് കാമുകനോടൊപ്പം പോയ യുവതിയും കാമുകനും പൊലീസ് പിടിയിൽ.കുടയത്തൂർ ശരംകുത്തി സ്വദേശിനിയായ 27കാരിയാണ് കാമുകനോടൊപ്പം കുട്ടികളുമായി നാട് വിട്ടത്.കഴിഞ്ഞ ദിവസമാണ് സംഭവം.യുവതിയുടെ കാമുകൻ കലൂർകാട് മൈത്രി നഗറിലെ ഇരുപത്തിഎട്ടുകാരനാെപ്പമാണ് പോയത്. യുവതിയുടെ ഭർത്താവ് അടുത്തിടെയാണ് വിദേശത്തു നിന്നും നാട്ടിലെത്തിയത്. ഫോൺ വഴിയാണ് ഇയാൾ യുവതിയുമായി സൗഹൃദത്തിലായത്. കലൂർക്കാട് നിന്നും യുവതിയേയും കാമുകനേയും കാഞ്ഞാർ എസ് ഐ പി.ടി.ബിജോയിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ യുവതിയേയും കാമുകനേയും റിമാൻ്റ് ചെയ്തു.കുട്ടികളെ യുവതിയുടെ ഭർതൃവീട്ടുകാരോടൊപ്പം വിട്ടു