കുമാരമംഗലം : പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി ലൈനിന്റെ ടച്ചിങ്ങ് വെട്ടുന്നതിന്റെ മറവിൽ പല വീടുകളിലെ ചെടികൾ വെട്ടികൊണ്ട് പോകുന്നതായി ആക്ഷേപം. ഓട്ടോറിക്ഷയിൽ എത്തിയ കെ എസ് ഇ ബി തൊഴിലാളികൾ പ്രദേശത്തെ വീടുകളിലെ വിലകൂടിയ ചെടികളാണ് കടത്തിയതായി ആക്ഷേപമുയർന്നത്.. വീട്ടുകാർ ഇല്ലാത്ത വീടുകളിൽനിന്നുമാണ് കൂടുതലായി കൊണ്ടുപോകുന്നത്. കുമാരമംഗലം പ്രദേശത്തെ പല വീടുകളിലും ഇത്തരത്തിൽ ചെടി നഷ്ടപ്പെട്ടതായി ആക്ഷേപമുണ്ട്.