seeba

കുമളി :എഞ്ചിൻ നംമ്പരിലെ അപാകതയെ ടുർന്ന് മാസങ്ങളോളം കുമളി പൊലീസ് സ്റ്റേഷൻ വളപ്പിൽ കിടന്ന ആംബുലൻസ് കോടതി വിധിയുടെ അടിസ്ഥാതത്തിൽ മോചനം നേടി. കുമളി പഞ്ചായത്ത് പ്രസിഡന്റ് സുരേഷിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് അംഗങ്ങളുടെ നേവൃത്വത്തിൽ ഇന്നലെ ആംബുലൻസ് നിരത്തിലിറങ്ങി. അറ്റകുറ്റപണികൾ പൂർത്തികരിച്ചെങ്കിലെ സർവ്വീസ് ആരംഭിക്കാനാവു.
പാവപ്പെട്ട ജനങ്ങൾക്ക് ഉപകാരപ്രദമാകാൻ പഞ്ചായത്ത് വാങ്ങിയതാണ് ആംബുലൻസ്.പിന്നീട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾക്കായി കൈമാറി.ഡ്രൈവർക്ക് വേദനം നൽകാൻ ആരോഗ്യ വകുപ്പിന് സാദ്ധ്യമല്ലത്തതിനാൽ മാസങ്ങളോളം ആശുപത്രി വളപ്പിൽ കിടന്നു. പ്രസിഡന്റ് ഷീബാ സരേഷിന്റെ നേതൃത്വയത്തിൽ ആംബുലൻസ് വീണ്ടെടുത്ത് നിരത്തിലിറക്കാൻ തിരുമാനിച്ചു. അറ്റകുറ്റപണികൾ പൂർത്തികരിച്ച് വാഹന വകുപ്പിൽ എത്തി നടത്തിയ പരിശോധനയിൽ ഏഞ്ചിനിലെയും ചെയ്സിലേയും നമ്പർവ്യത്യാസം കണ്ടെത്തുന്നത്.എഞ്ചിനിൽ കൃതൃമം കാണിച്ചതായി ആരോപണവുമായി പ്രതിപക്ഷം രംഗത്ത് വന്നു. പഞ്ചായത്ത് ഓഫീസ് ഉപരോധം ഉൾപ്പടെ സംഘടിപ്പിച്ചു.ആംബുലൻസ് പൊലീസ് കസ്റ്റഡിയിലുമായി .കോടതി നിയോഗിച്ച ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ കമ്പനിക്ക് പറ്റിയ പിഴവാണ് എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ആംമ്പുലൻസ് വിട്ട് നൽകാൻ ഉത്തരാവായത് .