തൊടുപുഴ: എൻജിനിയറിങ് പ്രവേശന പരീക്ഷയിൽ ജില്ലയിൽ ഒന്നാമനായി മാത്യൂസ് ബെന്നി. സംസ്ഥാന തലത്തിൽ 22-ാം റാങ്കാണ് മാത്യൂസ് നേടിയത്. കരിമണ്ണൂർ സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലെ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായിരുന്നു. പ്ലസ്ടു പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയിരുന്നു മാത്യൂസ്. കരിമണ്ണൂർ വടക്കംപാടം ബെന്നി മാത്യുവിന്റെയും അനിഷ സെബാസ്റ്റ്യന്റെയും മകനാണ്. വാഴക്കുളം ബ്രില്യൻസിലായിരുന്നു എൻട്രൻസ് പരിശീലനം.