തൊടുപുഴ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എഴുപതാം ജന്മദിനത്തോടനുബന്ധിച്ച് ദേശീയതലത്തിൽ നടക്കുന്ന സേവാ സപ്താഹത്തിന്റെ ഭാഗമായി ഡിഗ്രിക്ക് ഉന്നത വിജയം നേടിയ മൂലമറ്റം ആശ്രമത്തിൽ താഴാണിയിൽ ടി .എൻ .രാജീവ് മകൾ ദേവിക രാജീവ്,കുന്നത്ത് ഡി .രാജീവ് മകൾ സരസ്വതി രാജീവ്, എന്നിവരെ ബിജെപി ജില്ലാ പ്രസിഡന്റ് കെ എസ് അജി ആദരിച്ചു. യുവമോർച്ച ജില്ലാ പ്രസിഡന്റ് വിഷ്ണു പുതിയേടത്ത് , ജില്ലാ കമ്മിറ്റി അംഗം ബിനീഷ് വിജയൻ, പഞ്ചായത്ത് പ്രസിഡന്റ് ഡി .രാജീവ്, മഹിളാമോർച്ച ഇടുക്കി മണ്ഡലം ജനറൽ സെക്രട്ടറി സൗമ്യ പി .വി എന്നിവർ സംബന്ധിച്ചു.