തൊടുപുഴ: തുണികഴുകുന്നതിനിടെ കാൽവഴുതി തോട്ടിൽ വീണ് വൃദ്ധയെ കാണാതായി. വണ്ടമറ്റം മണ്ണാറത്തറ പുത്തൻപുരയിൽ പരേതനായ ഗോവിന്ദന്റെ ഭാര്യ അമ്മിണിയെയാണ് (73) കാണാതായത്. ഇന്നലെ വൈകിട്ട് 6.15ന് വണ്ടമറ്റം പ്ലാക്കുഴി പാലത്തിനു സമീപത്തെ കുളിക്കടവിലാണ് സംഭവം.

പതിവ് പോലെ അമ്മിണി തുണിയലക്കുന്നതിനായി പാലത്തിന് സമീപത്തേക്ക് പോയി. പത്ത് മിനിറ്റ് കഴിഞ്ഞ് മരുമകൾ നോക്കുമ്പാൾ അമ്മിണിയെ കണ്ടില്ല. അന്വേഷിച്ച് നടക്കുന്നതിനിടെ താഴ്ഭാഗത്തുള്ളവർ ആരോ ഒഴുകി പോകുന്നത് പോലെ തോന്നിയതായി പറഞ്ഞു.തൊടുപുഴയിൽ നിന്നെത്തിയ ഫയർഫോഴ്‌സും കാളിയാർ പൊലീസും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തി. മക്കൾ: പ്രകാശ്, ദാസൻ, ഹരി. മരുമക്കൾ: ഇന്ദു, രേഖ, ബിന്ദു.