ചെറുതോണി: ഗാന്ധിദർശൻ സമിതി സംഘടിപ്പിക്കുന്ന ഗാന്ധി ജയന്തി ദിനാഘോഷ പരിപാടികളുടെ ഭാഗമായി ഒക്ടോബർ 2 ന് രാവിലെ 10 ന് കട്ടപ്പന ഗാന്ധി സ്‌ക്വയറിൽ പുഷ്പാർച്ചന നടത്തും. തുടർന്ന് കട്ടപ്പന സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ ഗാന്ധി അനുസ്മരണ പ്രഭാഷണം സംഘടിപ്പിക്കും. കൊവിഡ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ആരോഗ്യവകുപ്പ് ,പൊലീസ് ഉൾപ്പെടെയുള്ള വിഭാഗങ്ങളിൽപെട്ടവരെ ആദരിക്കും. ജില്ലാ ചെയർമാൻ പി.ഡി.ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗം കെപിസിസി നിർവ്വാഹക സമിതിയംഗം എ.പി.ഉസ്മാൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി എം.ഡി. അർജുനൻ, ജോയി ആനിത്തോട്ടം, പി.എൻ ശ്രീനിവാസൻനായർ, സി.പി. സലിം, അനൂപ് കോച്ചേരി, കെ.ജെ.റോയി, എൻ.ജെ.ജോസ് എന്നിവർ പ്രസംഗിച്ചു.