ചെറുതോണി : മേലേചിന്നാർകനകക്കുന്ന്‌പെരുന്തൊട്ടിപ്രകാശ്കരിക്കിൻമേട്ഉപ്പുതോട് റോഡിന് 10 കോടി അനുവദിച്ച് ഉത്തരവായതായി റോഷി അഗസ്റ്റിൻ എം.എൽ.എ അറിയിച്ചു. വാത്തിക്കുടി മരിയാപുരം ഗ്രാമപഞ്ചായത്തുകളിലെ ഗ്രാമീണ മേഖലകളിൽക്കൂടി കടന്നുപോകുന്ന പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള റോഡാണിത്. സംസ്ഥാന സർക്കാരിന്റെപുതിയ സാമ്പത്തിക വർഷത്തിലേക്ക് 20 ശതമാനം ബജറ്റ് പ്രൊവിഷൻ വകയിരുത്തി ഉൾപ്പെടുത്തുന്നതിന് ഇടുക്കി നിയോജക മണ്ഡലത്തിൽ നിന്നും നിർദ്ദേശിച്ച പ്രധാന റോഡുകളിൽ ഒന്നാണിതെന്നും എം.എൽ.എ പറഞ്ഞു. എട്ട് കിലോമീറ്ററോളം ദൈർഘ്യമുള്ള റോഡിന്റെ ഭാഗമായിവരുന്ന തോപ്രാംകുടി മുതൽ പ്രകാശ് വരെയുള്ള ഭാഗം ബി.എം ആന്റ് ബി.സി ഗുണനിലവാരത്തിലാണ് നിർമ്മിക്കുകയെന്നും എം.എൽ.എ പറഞ്ഞു.