ഇടുക്കി: കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ദേശിയ വിദ്യാഭ്യാസ നയത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം ഉണ്ടാക്കുന്നതിന് ജില്ലാ നെഹ്രു യുവ കേന്ദ്രയുടെ നേതൃത്വത്തിൽ വിപുലമായ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ജില്ലാ യൂത്ത് കോഓർഡിനേറ്റർ കെ. ഹരിലാൽ അറിയിച്ചു .ഇതിന്റെ ഭാഗമായി ജില്ലയിലെ യൂത്ത് ക്ലബ്ബ്കൾ, സന്നദ്ധ സംഘടനകൾ എന്നിവയിലെ പ്രവർത്തകരെ പങ്കെടുപ്പിച് കൊണ്ട് വെർച്ചൽ മീറ്റിംഗുകൾ നടത്തും .ഓരോ ബ്ലോക്കിൽ നിന്നും 15 സന്നദ്ധ സംഘടനകളെ തിരഞ്ഞെടുത്തുകൊണ്ട് മുപ്പതിനായിരം പേ രിൽ ദേശിയ വിദ്യാഭ്യാസ നയത്തിന്റെ സന്ദേശം എത്തിക്കാനുള്ള കർമ്മപദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ട്. ജില്ലയിലെ വിവിധ കോളേജുകളിലെ .നാഷണൽ സർവീസ് സ്‌കീം, എൻ. സി. സി എന്നിവയുടെ സഹകരണത്തോടെ വിവിധ സ്‌കൂൾ കോളേജുകളിലെ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും രക്ഷാകർത്താക്കളെയും ഉൾപ്പെടുത്തി കൊണ്ട് ബോധവത്കരണ പരിപാടികളും നടത്തും . ജില്ലയിലെ മുഴുവൻ . സി.ബി .എസ് ഇ സ്‌കൂൾകളിലെ പ്രിൻസിപ്പൾ മാർക്ക് വിദ്യാഭ്യാസ നയത്തെ സംബന്ധിച്ച് പരിശീലനം നൽകിയ ശേഷം ഓരോ പ്രിൻസിപ്പൽമാരുടെയും നേതൃത്വത്തിൽ അതാത് സ്‌കൂളുകളിലെ രക്ഷാകർത്തകൾക്കും അദ്ധ്യാപകർക്കും പരിശീലനം നൽകും .കൂടാതെ വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കുമായി വിദ്യാഭ്യാസ നയത്തിന്റെ സന്ദേശം പ്രചരിപ്പിക്കാൻ പറ്റുന്നതരത്തിലുള്ള വിവിധ മത്സര പരിപാടികളും ദേശിയ വിദ്യഭ്യാസ നയം 2020 ന്റെ ഭാഗമായി സംഘടിപ്പി ക്കും .കൂടുതൽ വിവരങ്ങൾക്ക് 9447865065 / 04862 222670 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്