തൊടുപുഴ : കുത്തകകൾക്കും കോർപറേറ്റുകൾക്കും മുന്നിൽ രാജ്യത്തെ കാർഷികമേഖലയെ അടിയറ വയ്ക്കുവാനുള്ള നീക്കം അവസാനിപ്പിക്കുക, ജനവിരുദ്ധ കർഷകബിൽ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ്സ് തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ പ്രൈവറ്റ് ബ്ര്രസ്സാൻഡ് പരിസരത്ത് നടത്തിയ പ്രതിഷേധ ജ്വാല കെ.എസ്.യു ജില്ലാ പ്രസിഡന്റ് ടോണി തോമസ്ഉദ്ഘാടനം ചെയ്തു .സമരത്തിന്റെ ഭാഗമായി ദേശീയ കർഷക പ്രക്ഷോഭത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ചുകൊണ്ട് കർഷക ബില്ലിനെതിരെ പ്രതിഷേധ ദീപശിഖ തെളിയിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് വി.സി അനീഷ് അദ്ധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി ബിലാൽ സമദ്, കെ.എം ഷാജഹാൻ,സി.എസ് വിഷ്ണുദേവ്,ഫസൽ സുലൈമാൻ, ജെയ്സൺ തോമസ്,ജോമറ്റ് ജോയ്സൻ,കെ.ജെ സിനാജ്, ബിബിൻ ജോസഫ്,അനസ് ജിമ്മി,ലിബിൻ വർഗീസ്, വൈശാഖ് ഹരി,ഫസൽ അബ്ബാസ്,സെബിൻ ജോയ്,ജോസിൻ തോമസ്,അനീഷ് സുലൈമാൻ എന്നിവർ പ്രസംഗിച്ചു.