തൊടുപുഴ: പണ്ഡിറ്റ് ദീൻദയാൽ ഉപാദ്ധ്യായയുടെ 104​​-ാമത് ജന്മദിനത്തോടനുബന്ധിച്ച് ബി.ജെ.പി ജില്ലാ കമ്മിറ്റി ആഫീസിൽ അനുസ്മരണം നടത്തി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാനകമ്മിറ്റി അംഗം പി.പി. സാനു, ജില്ലാ സെക്രട്ടറി അഡ്വ. അമ്പിളി അനിൽ, ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ് പി. പ്രബീഷ്, ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡന്റ് പ്രസാദ് വണ്ണപ്പുറം, വൈസ് പ്രസിഡന്റ് ബിന്ദു സാനു, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എൻ. വേണുഗോപാൽ, കർഷക മോർച്ച ജില്ലാ ട്രഷറർ സുരേഷ് നാരായണൻ, ബി.ജെ.പി മണ്ഡലം സെക്രട്ടറി ദിനേശൻ നായർ , മണ്ഡലം ട്രഷറർ സന്തോഷ് ഇടവെട്ടി, മഹിളാ മോർച്ച തൊടുപുഴ മണ്ഡലം പ്രസിഡന്റ് മിനി സുധീപ്, ന്യൂനപക്ഷ മോർച്ച മണ്ഡലം പ്രസിഡന്റ് ഷിബു ജേക്കബ് കൗൺസിലർ മായ ദിനു എന്നിവർ പുഷ്പാർച്ചന നടത്തി.