ചെറുതോണി: രാജ്യത്തെ കുത്തകകൾ കമ്പോളം നിശ്ചയിക്കുന്ന തരത്തിൽ രൂപപ്പെടുത്തിയിട്ടുള്ള കാർഷിക ബില്ല് പിൻവലിക്കണമെന്ന് കേരളാ കോൺഗ്രസ്(എം ജോസഫ് വിഭാഗം ) ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ.ജേക്കബ് ആവശ്യപ്പെട്ടു.
ഇടുക്കി ആർച്ച് ഡാമിനു താഴെയുള്ള നായരുപാറ പോസ്റ്റോഫീസ് പടിക്കൽ നടത്തിയ കർഷക ധർണ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാർഷിക ബില്ലിലൂടെ കാർഷികോല്പന്നങ്ങളുടെ താങ്ങുവില ഇല്ലാതാവുക എന്നതാണ് എറ്റവും ഗുരുതരമായ പ്രതിസന്ധിയെന്നും ജേക്കബ് ചൂണ്ടിക്കാട്ടി. കരാർ കൃഷി വ്യാപിപ്പിക്കുന്നതോടെ ചെറുകിട നാമമാത്ര കർഷകർ ഇല്ലാതാകുമെന്നും ജേക്കബ് പറഞ്ഞു. ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് ജോയി കൊച്ചുകരോട്ട് അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന സ്റ്റീയറിംഗ് കമ്മറ്റിയംഗങ്ങളായ വർഗീസ് വെട്ടിയാങ്കൽ, ജോസ് പൊട്ടംപ്ലാക്കൽ, ജില്ലാ സെക്രട്ടറിമാരായ എം.ജെ.കുര്യൻ, വിൻസന്റ് വള്ളാടി, കെ.കെ. വിജയൻ, സംസ്ഥാന കമ്മറ്റിയംഗങ്ങളായ ടോമി തൈലംമനാൽ സി.വി. തോമസ് മരിയാപുരം മണ്ഡലം പ്രസലിഡന്റ് സണ്ണി പുൽക്കുന്നേൽ എന്നിവർ പ്രസംഗിച്ചു. നേതാക്കളായ ബെന്നി പുതുപ്പാടി, ജോർജ് കുന്നത്ത്, തോമസ് പുളിമൂട്ടിൽ, കെ.ആർ സജീവ് കുമാർ, മാത്യു പിണക്കാട്ട് എന്നിവർ ധർണയ്ക്ക് നേതൃത്വം നൽകി.