തൊടുപുഴ : പിണറായി സർക്കാർ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ മിനി സിവിൽ സ്റ്റേഷന് മുന്നിൽ 24 മണിക്കൂർ ഉപവാസസമരം സംഘടിപ്പിക്കും.തിങ്കളാഴ്ച രാവിലെ 10 ന് ആരംഭിച് 29 ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് അവസാനിക്കുന്ന നിലയിലാണ് ഉപവാസം. തൊടുപുഴ രാജീവ് ഭവനിൽ നടന്ന ജില്ലാ കമ്മിറ്റി യോഗം ഡി.സി.സി ജനറൽ സെക്രട്ടറി ജിയോ മാത്യു ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് ടോണി തോമസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ റംഷാദ് റഫീഖ്,നിതിൻ ലൂക്കോസ്,സിബി ജോസഫ്, ജസ്റ്റിൻ സോജൻ മാത്യു,സി.എസ് വിഷ്ണുദേവ്,ഫസൽ സുലൈമാൻ എന്നിവർ പ്രസംഗിച്ചു.