തൊടുപുഴ:ഭാരതത്തിലെ കർഷകരുടെ നട്ടെല്ല് തകർക്കുന്ന കാർഷിക ബില്ല് കൃഷി ഭൂമിയിൽ കുഴിച്ചു മൂടി. തൊടുപുഴ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പരിപാടി കുന്നുമേൽ ജയിംസിന്റെ കൃഷിഭൂമിയിൽ ചെയർമാൻ എൻ.യു ജോൺ കാർഷിക ബില്ല് കുഴിച്ച് മൂടി പരിപാടി ഉദ്ഘാടനം ചെയ്തു. കൺവീനർ കെ.എസ്.സുബൈർ ,സണ്ണി പുത്തനാപുള്ളി, പി.ഡി. ജോസ്, ടി.ജെ.പീറ്റർ, ഒ.വി. ജോസ്, ജോർജ് കോന്നിക്കൽ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.