തൊടുപുഴ: കർഷകരുടെ മരണമണി മുഴക്കുന്ന കർഷക ബില്ല് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരളാ കോൺഗ്രസ് (എം) നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ ബി.എസ്.എൻ.എൽ ഡിവിഷണൽ ആഫീസിനു മുമ്പിൽ ബില്ലുകൾ കത്തിച്ച് പ്രതിഷേധിച്ചു. പാർട്ടി നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. ജോസി ജേക്കബ്ബ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പാർട്ടി സ്റ്റിയറിംഗ് കമ്മിറ്റി അംഗം ജോസഫ് ജോൺ കർഷക ബില്ലുകൾ കത്തിച്ച് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. പാർട്ടി സ്റ്റിയറിംഗ് കമ്മിറ്റി അംഗം എം. മോനിച്ചൻ മുഖ്യപ്രഭാഷണം നടത്തി. യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന ജനറൽ സെക്രട്ടറി ബൈജു വറവുങ്കൽ, ഫിലിപ്പ് ചേരിയിൽ, ജോയി പുത്തേട്ട്, ക്ലമന്റ് ഇമ്മാനുവൽ, എ.എസ്. ജയൻ, ഷിബു പൗലോസ്, ജെയ്സ് ജോൺ, തോമസ് പയറ്റ്നാൽ എന്നിവർ പ്രസംഗിച്ചു.