തൊടുപുഴ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഇടതുപക്ഷ കർഷക സംഘടനകൾ ദേശവ്യാപകമായി നടത്തുന്ന സംയുക്ത കർഷക
പ്രതിഷേധത്തിന്റെ ഭാഗമായി കിസാൻ കോർഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ 13 കേന്ദ്രങ്ങളിൽ പ്രതിഷേധ സമരം നടത്തി. മുരിക്കാശ്ശേരിയിൽ നടന്ന സമരം കിസാൻസഭ ദേശീയ സമിതിയംഗം മാത്യു വർഗീസ് ഉദ്ഘാടനം ചെയ്തു. കട്ടപ്പന ഹെഡ്പോസ്റ്റ് ആഫീസിനു മുമ്പിൽ നടന്ന പ്രതിഷേധ സമരവും ധർണയും കിസാൻസഭാ ജില്ലാ സെക്രട്ടറി ടി.സി. കുര്യൻ ഉദ്ഘാടനം ചെയ്തു. അടിമാലി ഇരുമ്പുപാലത്ത് നടന്ന പ്രതിഷേധ സംഗമം കെ.ആർ.ഇ.എഫ് സംസ്ഥാന സെക്രട്ടറി വിനു സ്‌കറിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. സംയുക്ത സമരസമതിയുടെ നേതൃത്വത്തിൽ തൂക്കുപാലത്ത് നടന്ന പ്രതിഷേധ യോഗം അഖിലേന്ത്യാ കിസാൻസഭ ജില്ലാ പ്രസിഡന്റ് ജോയി അമ്പാട്ട് ഉദ്ഘാടനം ചെയ്തു. തൊടുപുഴയിൽ നടന്ന സമരം പി.പി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഉപ്പുതറയിൽ നടന്ന സമരം അനിൽ കൂവപ്ലാക്കൽ ഉദ്ഘാടനം ചെയ്തു. കോടിക്കുളത്ത് നടന്ന സമരം ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന ജനറൽ
സെക്രട്ടറി ജോർജ്ജ് അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.