ചെറുതോണി:കെ എസ് ടി പി റോഡിന്റെ ഉദ്ഘാടനവേളയിൽ പ്രോട്ടോകോളിനെ കുറിച്ച് പരാമർശിക്കേണ്ടി വന്നത് യുഡിഎഫ് ജന പ്രതി നിധികളുടെ പരാതിയെ തുടർന്നാണന്നു മന്ത്രി ജി. സുധാകരൻ അറിയിച്ചു. ജന പ്രധിനിധികളെയും വിവിധ ഡയറക്ടർബോർഡുകളിൽ അംഗമായിട്ടുള്ള പൊതുപ്രവർത്തകരെ എല്ലാം ആദരവോടുകൂടി കാണുന്ന പ്രവർത്തന ശൈലിയാണ് തനിക്കുള്ളത്. പ്രോട്ടോകോൾ പരാമർശം പാർട്ടിക്കെതിരായ പ്രചാരണമാക്കാൻ ചിലർ മുതിർന്നത് ശരിയായില്ലന്നും മന്ത്രി പറഞ്ഞു. മന്ത്രി എം.എം മണിയും കെ കെ ജയചന്ദ്രനും സി വി വർഗീസും മുൻ കയ്യെടുത്തു നടത്തിയ ഇടപെടലിയുടെയാണ് ഇടുക്കിയിലെ റോഡുകൾക്കൊല്ലാം ഫണ്ട് അനുവദിച്ചിട്ടുള്ളത്. മേലെച്ചിന്നാർ കാനകക്കുന്നു പ്രകാശ് റോഡിനു 10 കൊടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി ജി. സുധാകരൻ അറിയിച്ചു.