തൊടുപുഴ : എൽ.ഡി.എഫ് സർക്കാരിനെ അസ്ഥിരപ്പെടുത്താൻ കോൺഗ്രസും ലീഗും ബി.ജെ.പിയും സംയുക്തമായി നടത്തുന്ന നീക്കത്തിൽ പ്രതിഷേധിച്ച് ഐ.എൻ.എൽ ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധ സംഗമം നടത്തും. ഇതിന്റെ ഭാഗമായി തൊടുപുഴ മുനിസിപ്പൽ മൈതാനിയിൽ വൈകിട്ട് 4 ന് പ്രതിഷേധ സംഗമം നടത്തും. പ്രതിഷേധ സംഗമത്തിൽ സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുക്കും.