ചെറുതോണി:ഇടുക്കി എംഎൽഎ റോഷി അഗസ്റ്റിന് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ബാധിതയായ ജില്ലാ പഞ്ചായത്ത് അംഗവുമായുള്ള സമ്പർക്കത്തിൽ നിന്നാണ് രോഗം പിടിപെട്ടത്. ഇന്നലെ നടന്ന ആന്റിജൻ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ പതിനെട്ടാം തിയതി മുതൽ താനുമായി സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തിൽ ഇരിക്കണമെന്നും എന്തെങ്കിലും അസ്വസ്ഥതകൾ ഉണ്ടായാൽ ആശുപത്രിയുമായി ബന്ധപ്പെടണമെന്നും എംഎൽഎ അറിയിച്ചു.