കരിമണ്ണൂർ: മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക ബില്ലിനെതിരെ പോസ്റ്റ് ആഫീസിന് മുമ്പിൽ ധർണ നടത്തി. യു.‌ഡി.എഫ് നിയോജക മണ്ഡലം കൺവീനർ ജോൺ നെടിയപാല ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബേബി തോമസ് അദ്ധ്യക്ഷത വഹിച്ചു. മനോജ് തങ്കപ്പൻ,​ മനോജ് കോക്കാട്ട്, നാസർ,​ ദിലീപ്കുമാർ​ എ.എൻ,​ എം.പി. വിജയനാഥൻ,​ ജിജി അപ്രേം,​ ജോൺ ജോസഫ്,​ ഗൗരി സുകുമാരൻ,​ ടി.വി. മാത്യു,​ ജോജോ ജോസഫ്,​ അനൂപ് വി.എസ് എന്നിവർ പ്രസംഗിച്ചു.