ഇടുക്കി : ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ സഹകരണത്തോടെ ജില്ലയിലെ പട്ടിക വർഗ്ഗ വികസന വകുപ്പിലെ ഉദ്യോഗസ്ഥർക്കും ട്രൈബൽ പ്രൊമോട്ടർമാർക്കും കുട്ടികളുമായി ബന്ധപ്പെട്ട നിയമങ്ങളെയും സംവിധാനങ്ങളെയും പറ്റി പരിശീലന വെബ്ബിനാർ സംഘടിപ്പിച്ചു .പരിശീലന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജ് ദിനേശ് എം പിള്ള നിർവഹിച്ചു .അടിമാലി ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസർഎസ് . സന്തോഷ് കുമാർ മോഡറേറ്ററായിരുന്നു. ശൈശവ വിവാഹ നിരോധന നിയമം, പോക്‌സോ നിയമം , ശിശു സംരക്ഷണ സംവിധാനങ്ങൾ എന്നിവ സംബന്ധിച്ച് ജില്ലാ ശിശു സംരക്ഷണ ഓഫിസർ ഗീതാ എം ജി , പ്രൊട്ടക്ഷൻ ഓഫിസർ ജോമറ്റ് ജോർജ് , ശരണബാല്യം റെസ്‌ക്യൂ ഓഫിസർ കിരൺ കെ പൗലോസ് എന്നിവർ ക്ലാസ് നയിച്ചു . .