തൊടുപുഴ: ആലക്കോട്- വെള്ളിയാമറ്റം റോഡ് അധുനിക നിലവാരത്തിൽ ഉടൻ പൂർത്തീകരിക്കുമെന്ന് പി.ജെ.ജോസഫ് എം.എൽ.എ പറഞ്ഞു. അഞ്ച് കോടി 45 ലക്ഷം രൂപ അനുവദിച്ച് നിർമ്മിക്കുന്ന റോഡ് പരമാവധി വീതിയിൽ ബി.എം ആന്റ് ബി.സി നിലവാരത്തിലാണ് നിർമ്മിക്കുന്നത്. 2019 ഫെബ്രുവരി അഞ്ചിന് ഭരണാനുമതി ലഭിച്ചു. തുടർന്ന് സാങ്കേതികാനുമതിയും ടെണ്ടർ നടപടിയും പൂർത്തീകരിച്ച ശേഷമാണ് നിർമ്മാണം തുടങ്ങിയത്. കാരിക്കോട്- വെള്ളിയാമറ്റം റോഡിൽ അഞ്ച് കോടി രൂപ അനുവദിച്ച് ആലക്കോട് വരെ ആധുനിക നിലവാരത്തിൽ റോഡ് നിർമ്മാണം പൂർത്തീകരിച്ചിരുന്നു. രണ്ടാം ഘട്ട നിർമ്മാണമാണ് ആലക്കോട് നിന്ന് ഇറുക്കു പാലം വരെ നടന്നു വരുന്നത്. അടുത്ത ഘട്ടത്തിൽ കറുകപ്പള്ളി കവല- പന്നിമറ്റം- പൂമാല റോഡും വെള്ളിയാമറ്റം- കാഞ്ഞാർ റോഡും ആധുനിക രീതിയിൽ നിർമ്മിക്കുന്നതിന് നടപടി സ്വീകരിച്ചു വരുന്നതായും എം.എൽ.എ പറഞ്ഞു.