ആലക്കോട്: ഇളംദേശം കമ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ പുതിയ ഒ.പി ബ്ലോക്കിന്റെ രണ്ടാം ഘട്ട നിർമ്മാണത്തിന് 45 ലക്ഷം രൂപ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ചതായി പി.ജെ. ജോസഫ് എം.എൽ.എ അറിയിച്ചു. ഒന്നാം ഘട്ട ഒ.പി ബ്ലോക്ക് നിർമ്മാണ പൂർത്തീകരണത്തിന് 65 ലക്ഷം രൂപ അനുവദിച്ചു. വെള്ളിയാമറ്റം- ഊരംകല്ല്- കുരുതിക്കളം റോഡിന് 30 ലക്ഷം രൂപയും പന്നിമറ്റം ചെപ്പുകുളം റോഡിന്റെ പൂർത്തീകരണത്തിന് 30 ലക്ഷം രൂപയും മേത്തൊട്ടി- മൂലേക്കാട് റോഡിന് 10 ലക്ഷവും മേത്തൊട്ടി കൂവക്കണ്ടം റോഡിന് 10 ലക്ഷം രൂപയും ആസ്തി വികസന ഫണ്ടിൽ അനുവദിച്ചതായും എം.എൽ.എ അറിയിച്ചു.