indhu
കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ കർഷക ബില്ലിനെതിരെ കോൺഗ്രസ് മുള്ളരിങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ യോഗം ഡി.സി.സി ട്രഷറർ ഇന്ദു സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു

മുള്ളരിങ്ങാട്: കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ കർഷക ബില്ലിനെതിരെ കോൺഗ്രസ് മുള്ളരിങ്ങാട് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. പോസ്റ്റ് ആഫീസിന് മുമ്പിൽ നടന്ന പ്രധിഷേധ യോഗം മണ്ഡലം പ്രസിഡന്റ് ജിജോ ജോസഫിന്റെ അദ്ധ്യക്ഷതയിൽ ഡി.സി.സി ട്രഷറർ ഇന്ദു സുധാകരൻ ഉദ്ഘാടനം ചെയ്തു. മുൻ മണ്ഡലം പ്രസിഡന്റും പഞ്ചായത്ത് മെമ്പറുമായ ജോസ് തൊട്ടിയിൽ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസ്, ദളിത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് പി.എസ്. രാജപ്പൻ എന്നിവർ സംസാരിച്ചു. വിവിധ പോഷക സംഘടനാ ഭാരവാഹികളായ സാജു പി.കെ, പൊന്നപ്പൻ എം. കെ, ലീജോഷ് ജോർജ്, ജെസി ജോഷി, അഖിൽ പുത്തൻപുരയിൽ, സെൽജോ ചുണ്ടാട്ട് എന്നിവർ നേതൃത്വം നൽകി. യോഗത്തിൽ ബേബി പെഴുത്തുങ്കൾ സ്വാഗതവും ഗോപാലകൃഷ്ണൻ നന്ദിയും പറഞ്ഞു.