ഇടുക്കി: ജില്ലയിലെ പ്രഥമ രജിസ്റ്റേർഡ് സൈക്ലിംഗ് ക്ലബ്ബ് TEAM CYCLOHOLICS എന്ന പേരിൽ രൂപീകരിച്ചു. ആരോഗ്യസംരക്ഷണത്തിനും പ്രകൃതി സംരക്ഷണത്തിനും സൈക്ലിംഗിന്റെ പ്രാധാന്യം പ്രചരിപ്പിക്കുക എന്നതാണ് ക്ലബ്ബിന്റെ ലക്ഷ്യം. യവാക്കളുടെയും കുട്ടികളുടെയും ഇടയിൽ വർദ്ധിച്ചു വരുന്ന മദ്യപാനം, മയക്കുമരുന്നിന്റെ ഉപയോഗം തുടങ്ങിയവയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തുക,​ അവരെ സൈക്ലിംഗ് എന്ന സ്‌പോർട്സിലേക്ക് തിരിക്കുക,​ സൈക്ലിംഗ് ഇവന്റുകൾ, കോമ്പറ്റീഷനുകൾ എന്നിവ സംഘടിപ്പിക്കുക, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് സൈക്കിൾ വാങ്ങി നൽകുക തുടങ്ങിയവയും ക്ലബ്ബിന്റെ ലക്ഷ്യങ്ങളാണ്. 18 വയസ് തികഞ്ഞ ആർക്കും ക്ലബ്ബിൽ അംഗത്വം സ്വീകരിക്കാം. എല്ലാ ദിവസവും രാവിലെ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടാണ് റൈഡ് നടത്തുന്നത്. റിന്റു രാജ് (പ്രസിഡന്റ്), ജോർജ് ചിപ്പ് ചിറമേൽ (സെക്രട്ടറി) ജിജോ കുര്യൻ (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു. കൂടുതൽ വിവരങ്ങൾക്ക്: 9744235094.