രാജാക്കാട്: മുല്ലക്കാനത്ത് പ്രവർത്തിക്കുന്ന രാജാക്കാട് സാമൂഹ്യാരോഗ്യ കേന്ദ്രത്തിലേക്കുള്ള കോൺക്രീറ്റ്‌ റോഡ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി പനച്ചിക്കൽ ഉദ്ഘാടനം ചെയ്തു. നാട്ടുകാർ നടത്തിയ സമരങ്ങളുടെ ഫലമായാണ് ബ്ലോക്ക് പഞ്ചായത്ത് 5.72 ലക്ഷം രൂപ വകയിരുത്തി റോഡ് കോൺക്രീറ്റ് ചെയ്തത്. വാർഡ് മെമ്പർ ബെന്നി പാലക്കാട്ട്, ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് ബേബിലാൽ, എം.പി. ജോസ്, സി.ജി. നന്ദകുമാർ, സി.ടി. ജോസ്, ബിജു കൂട്ടുപുഴ, ജോർജ് തെക്കുംചേരിക്കുന്നേൽ, ജോസ് മുണ്ടനാട്ട്, തോമസ് ചക്കാങ്കൽ, ജോസ് കൊച്ചുപുര, ബെന്നി കല്ലിടുമ്പിൽ, ഒ.ബി. സിബി എന്നിവർ പ്രസംഗിച്ചു.