ചെറുതോണി: നന്മ കലാസാഹിത്യവേദി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടിയേറ്റം സിനിമാ സംവിധായകനും സംഗീത സംവിധായകനുമായിരുന്ന കലാരാജന്റ മൂന്നാംചരമവാർഷികദിനത്തിൽ അനുസ്മരണവും മികച്ച കലാകാരന്മാരെ ആദരിക്കലും നടന്നു. സംസ്ഥാന പ്രസിഡന്റ് മാത്യൂസ് കമ്പിളികണ്ടത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് ജോസ് നടുവിലേക്കുറ്റ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.കെ. ഷാജി റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് മെമ്പർ കെ.എൻ. മുരളി, നന്മ സംസ്ഥാന ട്രഷറർ ജോർജ്ജ് അമ്പഴം, സംസ്ഥാന കമ്മറ്റിയംഗം ധനപാലൻ മങ്കുവ, സംസ്ഥാന കമ്മറ്റിയംഗവും എസ്.എൻ.ഡി.പി. യോഗം ഡയറക്ടർബോർഡംഗവുമായ കെ.എൻ. തങ്കപ്പൻ, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് വി.എം. നാരായണൻ, നന്മ മേഖലാ പ്രസിഡന്റുമാരായ ജെ.പി. കട്ടപ്പന, സത്യരാജ് നെടുങ്കണ്ടം, രാജപ്പൻ കല്ലാർകുട്ടി ശിവദാസൻ കൊമ്പൊടിഞ്ഞാൽ, ഗാനരചയിതാവ് റെജി മേക്കണ്ണായിൽ തുടങ്ങിയവർ സംസാരിച്ചു.