നെടുങ്കണ്ടം: ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡി.സി.സി നടത്തുന്ന സമരങ്ങളുടെ ഭാഗമായി ചെറുതോണിയിൽ ഡീൻ കുര്യാക്കോസ് എം.പി ഒക്ടോബർ അഞ്ചിന് രാവിലെ പത്ത് മുതൽ വൈകിട്ട് അഞ്ച് വരെ ഉപവാസ സമരം നടത്തുമെന്ന് പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാർ അറിയിച്ചു. 1964 ലെയും 1993 ലെയും ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യണമെന്നും 2019 ഡിസംബർ 17ലെ സർവകക്ഷി യോഗതീരുമാനം നടപ്പാക്കണമെന്നും സർക്കാരിനോട് ആവശ്യപ്പെട്ടു കൊണ്ടാണ് സമരം.