തൊടുപുഴ: അഖില കേരളാ വിശ്വകർമ്മ മഹാസഭയുടെ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും കേരളാ ആർട്ടിസാന്റ്സ് ഡെവലപ്മെന്റ് കോർപ്പറേഷന്റെ മുൻ ചെയർമാനുമായിരുന്ന പി.പി. കൃഷ്ണന്റെ നിര്യാണത്തിൽ എ.കെ.വി.എം.എസ് തൊടുപുഴ താലൂക്ക് യൂണിയൻ കമ്മിറ്റി അനുശോചിച്ചു. വിശ്വകർമ്മ സംഘടനയുടെ ഏകീകരണം മുതൽ ഇങ്ങോട്ട് നീണ്ട 16 വർഷക്കാലം സമുദായത്തിന്റെ ഉന്നമനത്തിന് വേണ്ടി പ്രയത്നിച്ച ദീർഘവീക്ഷണമുള്ള നേതാവായിരുന്നു അദ്ദേഹമെന്ന് കമ്മിറ്റി വിലയിരുത്തി. അനുശോചന യോഗത്തിൽ യൂണിയൻ പ്രസിഡന്റ് ബിന്ദു വിക്രമൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ആർ. ബിനോജ് പ്രമേയം അവതരിപ്പിച്ചു.