തൊടുപുഴ : കാഞ്ഞിരമറ്റം ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി സംരക്ഷണ നിയമങ്ങളും നിയന്ത്രണങ്ങളും എന്ന വിഷയത്തിൽ വെബിനാർ നടത്തി. തൊടുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡ‌ന്റ് ജോർജ്ജ് അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എസ്. ജി ഗോപിനാഥൻ അദ്ധ്യക്ഷത വഹിച്ചു. റിട്ട. ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.എൻ വിജയൻ വിഷയാവതരണം നടത്തി. എം. എസ് ഇന്ദിര,​ മിനി റെജി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.