തൊടുപുഴ: ബിജെപി ഇടുക്കി ജില്ലാ ഭാരവാഹിയോഗം തൊടുപുഴ ജില്ലാ കാര്യാലയത്തിൽ നടന്നു. ജില്ലാ പ്രസിഡന്റ് കെ.എസ്. അജി അദ്ധ്യക്ഷത വഹിച്ച യോഗം ബിജെപി സംസ്ഥാന സമിതിയംഗം ശ്രീനഗരി രാജൻ ഉദ്ഘാടനം ചെയ്തു. പപ്പടം മുതൽ പാർപ്പിടം വരെ അഴിമതിയും സ്വജനപക്ഷ നിയമനങ്ങളും ഈ സർക്കാരിന്റെ മുഖമുദ്രയാണ്. തോട്ടം തൊഴിലാളികളുടെ മരണത്തിലും വിവേചനം കാണിക്കുന്ന ഇടത് സർക്കാരിന്റെ അവസാന ഭരണം ആണ് ഇതെന്നും ശ്രീനഗരി രാജൻ പറഞ്ഞു.ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി എം. ഗണേശൻ ,സംസ്ഥാന സമിതി അംഗങ്ങളായ പി.എ വേലുക്കുട്ടൻ, പി.പി സാനു, ബിനു ജെ കൈമൾ, ജില്ലാ ജനറൽ സെക്രട്ടറി മാരായ വി.എൻ സുരേഷ്, സി.സന്തോഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.