hopital


അടിമാലി: ഇവിടെ പരിശോധനയ്ക്കെത്തുമ്പോൾ നെഗറ്റീവാണെങ്കിലും മടങ്ങുമ്പോൾ കൊവിഡ് രോഗിയായി മാറിയാൽ അത്ഭുതപ്പെടാനില്ല. അടിമാലിയിൽ കൊവിഡ് വ്യാപനം രൂക്ഷമായോടെയാണ് താലൂക്ക് ആശുപത്രിയിലെ ത്തി സ്രവം പരിശോധനക്ക് തിരക്കായത്. എന്നാൽ ഇവിടെ പരിശോധനയ്ക്ക് തയ്യാറാക്കിയിരിക്കുന്ന സ്ഥലം യാതൊരു വിധ കൊവിഡ് മാനദണ്ഡങ്ങളും പാലിക്കാതെയാണ് എന്നതാണ് വിമർശനത്തിന് ഇടയാക്കിയത്.
ദിവസേന നൂറോളം പേരാണ് ഇവിടെ എത്തുന്നത്. പുതിയ കെട്ടിടത്തിന്റെ വരാന്തയിലാണ് ഇതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ദിവസേന 12.30 മുതൽ 2.30 വരെയാണ് സ്രവം എടുക്കുന്നത്. എന്നാൽ എല്ലാവരും ഒരു സമയത്ത് ഇവിടെ എത്തി കൂട്ടം കൂടി നില്ക്കുകയാണ്. കുറച്ച് പേർക്ക് ഇരിക്കാൻ സ്ഥലം ഒരുക്കിയിട്ടുണ്ട്. അവിടെ സ്രവപരിശോധനയ്ക്കായി എത്തുന്ന കുറച്ച് ആളുകൾ ഇരിക്കുന്നുമുണ്ട്. എന്നാൽ ഒരാൾ കസേരയിൽ നിന്ന് എഴുന്നേൽക്കുമ്പോൾ അടുത്ത ആൾ അതിൽ ഇരിക്കും.തന്മൂലം രോഗം പകരനുള്ള സാദ്സാദ്ധ്യത കൂടുതലാണ്.കൂടാതെ ഇവിടെ ആളുകൾ സാമൂഹ്യ അകലം പാലിക്കാതെ കൂട്ടം കൂടി നിൽക്കുകയാണ്. വരുന്നവരെ നിയന്ത്രിച്ച്സ്രവം എടുക്കുന്നതിനുള്ള ക്രമീകരണങ്ങൾ ആശുപത്രി അധികൃതർ നടത്തിയിട്ടില്ല.