ഇടുക്കി: പൈനാവ് മോഡൽ പോളിടെക്‌നിക് കോളേജിൽ പുതിയ അദ്ധ്യയന വർഷത്തെ ത്രിവത്സര ഡിപ്ലോമ മൂന്നാം സെമസ്റ്ററിലേക്കുള്ള ലാറ്ററൽ എൻട്രി സ്‌പോട്ട് അഡ്മിഷൻ 29, 30 തീയതികളിൽ നടക്കും. കമ്പ്യൂട്ടർ ഹാർഡ്‌വെയർ, ബയോമെഡിക്കൽ വിഭാഗങ്ങളിൽ സീറ്റ് ഒഴിവുണ്ട്. ഏതെങ്കിലും ജില്ലയിലെ റാങ്കു പട്ടികയിൽ ഉൾപ്പെട്ടവരെ പ്രവേശനത്തിന് പരിഗണിക്കും. അപേക്ഷകർ രക്ഷിതാക്കളോടൊപ്പം കോളേജിലെത്തി പ്രവേശനം നേടാം. പൈനാവ് മോഡൽ പോളിടെക്‌നിക് കോളേജിൽ ഓപ്ഷൻ നൽകാത്തവരേയും പരിഗണിക്കും. പ്രവേശനത്തിനെത്തുന്നവർ എസ് എസ് എൽ സി, പ്ലസ് ടു/വി എച്ച് എസ് ഇ, ടിസി, കോൺട്ര്രക്, നേറ്റിവിറ്റി/ജനന, ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ എന്നിവയുടെ അസ്സൽ രേഖകളും രണ്ടു സ്റ്റാമ്പു വലുപ്പത്തിലുള്ള ഫോട്ടോയും കൊണ്ടുവരേണ്ടതാണ്. 13350 രൂപ ഫീസ് കോളേജ് ഓഫീസിൽ നേരിട്ട് പണമായി അടയ്ക്കണം. എസ്‌സി, എസ്റ്റി, വിഭാഗങ്ങൾക്ക് നിയമാനുസൃത ഫീസ് ആനുകൂല്യം ലഭിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 8547005084, 9947889441