പീരുമേട്: എറണാകുളം-തേക്കടി സ്‌റ്റേറ്റ് ഹൈവേയുടെ ഭാഗമായ പുള്ളിക്കാനംവാഗമൺ, വാഗമൺകുവിലേറ്റം റോഡിന്റെ ഉദ്ഘാടനം നാളെ രാവിലെ 11.30ന് വാഗമൺ വി ഡി എ ഹാളിൽ പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ ഓൺലൈനായി നിർവ്വഹിക്കും. മന്ത്രി എം എം മണി അദ്ധ്യക്ഷത വഹിക്കും. അഡ്വ. ഡീൻ കുര്യാക്കോസ് മുഖ്യാതിഥിയാകും. ഇ എസ് ബിജിമോൾ എം എൽ എ സ്വാഗതം ആശംസിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്മാരായ ആലീസ് സണ്ണി (അഴുത), ആശാ നിർമ്മൽ (കട്ടപ്പന), ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ. സത്യൻ (ഉപ്പുതറ), ആർ. രാജേന്ദ്രൻ (ഏലപ്പാറ), ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ അഡ്വ. സിറിയക് തോമസ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ എന്നിവർ സംബന്ധിക്കും.