തൊടുപുഴ: സി എഫ് തോമസ് എംഎൽഎയുടെ നിര്യാണത്തിൽ ഡീൻ കുര്യാക്കോസ് എംപി അനുശോചനം രേഖപ്പെടുത്തി പ്രതിഭാധനനായ അദ്ധ്യാപകനും മികച്ച ഗ്രാമവികസന മന്ത്രിയും ആയിരുന്ന അദ്ദേഹം രാഷ്ട്രീയത്തിനതീതമായി കേരളജനതയുടെ ആദരവുകൾ ഏറ്റു വാങ്ങിയ വക്തിത്വത്തിന് ഉടമയായിരുന്നുവെന്നും ഡിൻ കുര്യാക്കോസ് എം പി അനുശോചന സന്ദേശത്തിൽ പറഞ്ഞു

സി എഫ് തോമസ് എം. എൽ. എയുടെ നിര്യാണത്തിൽ ജില്ലാകോൺഗ്രസ് കമ്മിറ്റി അനുശോചി ച്ചു. ജന പ്രിയനായ പൊതു പ്രവർത്തകനായി രുന്നു അദ്ദേഹമെന്ന് പ്രസിഡന്റ് അഡ്വ ഇബ്രാഹിം കുട്ടി കല്ലാർ പറഞ്ഞു. ഇടുക്കി യിലെ കുടിയേറ്റ ജനത യോട് കൂറും പ്രതിബദ്ധത യും സി എഫ് തോമസ് നിലനിർത്തി യിരുന്നു എന്നും അദ്ദേഹം അനുസ്മരിച്ചു.

സി എഫ് തോമസിന്റെ നിര്യാണത്തിൽ കേരള കോൺഗ്രസ് എം ഉന്നതാധികാര സമിതി അംഗം പ്രൊഫ. കെ ഐ ആന്റണി, സ്റ്റീയറിങ് കമ്മിറ്റി അംഗം അഗസ്റ്റിൻ വട്ടക്കുന്നേൽ, കർഷക യൂണിയൻ എം സംസ്ഥാന പ്രസിഡന്റ് റെജി കുന്നംകോട്ട്, കേരള കോൺഗ്രസ് എം തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ സംസ്ഥാന കമ്മിറ്റി അംഗം ജയകൃഷ്ണൻ പുതിയേടത്ത് എന്നിവർ അനുശോചിച്ചു.

.