gg

ചെറുതോണി: പുല്ല് ചെത്തി മടങ്ങിയ വീട്ടമ്മ ബൈക്കിടിച്ച് മരിച്ചു. വാത്തിക്കുടി മങ്ങാട്ടുകുന്നേൽ പരേതനായ രാമചന്ദ്രൻ നായരുടെ ഭാര്യ സുമതി (66) യാണ് മരണമടഞ്ഞത്.ഇന്നെലെ ഉച്ചയ്ക്ക് 1.35ന് തോപ്രാംകുടി മുരിക്കാശേരി റൂട്ടിൽ വാത്തിക്കുടി വടക്കേൽപടി ഇറക്കത്തിലാണ് അപകടം.
മുരിക്കാശേരിയിൽ നിന്നും തോപ്രാംകുടിയിലേയ്ക്ക് വരികയായിരുന്ന ബൈയ്ക്ക് വഴിയരുകിൽ പുല്ല് വെട്ടിയ ശേഷം റോഡിന് മറുവശത്തേയ്ക്ക് നടന്ന സുമതിയെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. .ഉടൻ തന്നെ മുരിക്കാശേരി ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയെങ്കിലും യാത്രാമദ്ധ്യേ മരണം സംഭവിച്ചു.കൈക്കും, കാലിനും പരിക്കേറ്റ ബൈക്ക്യാത്രക്കാരൻ അലക്സിനെ കട്ടപ്പന സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സുമതിയുടെ മൃതദ്ദേഹം ഇടുക്കി മെഡിക്കൽ കോളേജിൽ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം അടിമാലി താലൂക്കാശുപത്രിയിലേക്ക് പോസ്റ്റുമോർട്ടത്തിനായി മാറ്റി.മുരിക്കാശേരി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.
ലേഖ, അനിൽകുമാർ എന്നിവർ മക്കളാണ്.