തൊടുപുഴ : കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ 24 മണിക്കൂർ ഉപവാസ സമരം ഇന്ന് നടക്കും. ( 28 ന് )രാവിലെ 10 മുതൽ തൊടുപുഴയിൽ നടക്കും. പിണറായി സർക്കാർ രാജിവയ്ക്കുക, ജനപക്ഷ സമരങ്ങൾക്കെതിരെയുള്ള പൊലീസ് നരനായാട്ട് അവസാനിപ്പിക്കുക, പി.എസ്.സി ഉദ്യോഗാർത്ഥികളോടുള്ള സർക്കാർ വഞ്ചന അവസാനിപ്പിക്കുക, സ്വകാര്യ സ്വാശ്രയ സ്‌കൂൾ, കോളേജ് മാനേജ്‌മെന്റുകളുടെ കൊറോണക്കാലത്തെ ഫീസ് കൊള്ള അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുകൊണ്ടാണ് ഉപവാസം .തിങ്കളാഴ്ച രാവിലെ 10 മുതൽ ചൊവാഴ്ച്ച രാവിലെ 10 വരെ തൊടുപുഴ മിനി സിവിൽ സ്റ്റേഷനു മുന്നിൽ കെ.എസ്.യു ജില്ലാ പ്രസിഡന്റ് ടോണി തോമസിന്റെ നേതൃത്വത്തിലാണ് ഉപവാസസമരം. സമരത്തിന്റെ ഉത്ഘാടനം ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ നിർവഹിക്കും. ഡീൻ കുരിയാക്കോസ് മുഖ്യ എം.പിപ്രഭാഷണം നടത്തും.
സമരത്തിന്റെ സമാപനം 29 ന് രാവിലെ 10 ന് കെ.പി.സി.സി ജനറൽ സെക്രട്ടറി റോയ്.കെ.പൗലോസ് ഉത്ഘാടനം ചെയ്യും.