തൊടുപുഴ: എൻ.ഡി.എ തൊടുപുഴ നിയോജക മണ്ഡലം യോഗം തൊടുപുഴയിൽ കൂടി . എൻ.ഡി.എ ജില്ലാ ചെയർമാൻ കെ.എസ് അജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തുതലത്തിലും വാർഡ് തലത്തിലും എൻ.ഡി.എ കമ്മറ്റികൾ രൂപീകരിക്കാൻ നേതൃയോഗം തീരുമാനമെടുത്തു. എൻ.ഡി.എ മണ്ഡലം ചെയർമാൻ പ്രസാദ് വണ്ണപ്പുറത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എൻ.ഡി.എ ജില്ലാ കൺവീനർ വി.ജയേഷ് മുഖ്യപ്രഭാഷണം നടത്തി. ബി.ജെ.പി സംസ്ഥാനസമിതി അംഗം പി.പി സാനു ബി.ജെ.പി,​ ബി.‌ഡി.ജെ.എസ് നേതാക്കളായ ഡോ: കെ. സോമൻ , ശശി ചാലക്കൽ , എം.വി വിജയൻ , ടി.എച്ച്. കൃഷ്ണകുമാർ , പി. പ്രബീഷ് , സി.സി കൃഷ്ണൻ ,​ എൻ.കെ അബു , സന്തോഷ് പി.ജെ, വിനോദ് നാരായണൻ,​ കെ.വി ഷാജി തുടങ്ങിയവർ സംബന്ധിച്ചു .