തൊടുപുഴ: പൈപ്പ് പൊട്ടി വെള്ളമൊഴുകി, റോഡിൽ കുഴിയായി. ജ്യോതി സൂപ്പർ ബസാറിന് സമീപം അർബൻ ബാങ്കിലേക്ക് കയറുന്ന ഭാഗത്ത് പ്രധാന റോഡിൽ ജലവിതരണ പൈപ്പ് പൊട്ടി രൂപപ്പെട്ട കുഴി വാഹനങ്ങൾക്ക് കെണിയാകുന്നത്. കുഴിയിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ കുഴിയുടെ ആഴം അറിയാതെ വാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവാണ്. ഇരുചക്രവാഹനങ്ങൾക്കാണ് ഇത് ഏറെ അപകട ഭീഷണി ഉയർത്തുന്നത്. കഴിഞ്ഞ ദിവസം ഇരുചക്രവാഹനം ഈ കുഴിയിൽ വീണ് മറിഞ്ഞിരുന്നു. വാട്ടർ അതോറിറ്റി അധികൃതരെ വിവരമറിയിച്ചിട്ടും യാതൊരു ഫലവുമുണ്ടായില്ല. നൂറ് കണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന പ്രധാന പാതയിലാണ് വാഹനങ്ങൾക്ക് കെണിയൊരുക്കി കുഴിയുള്ളത്. ജലവിതരണ പൈപ്പിലെ തകരാർ പരിഹരിച്ച് അപകട സാദ്ധ്യതയുള്ള റോഡിലെ കുഴി നികത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു .