കുമളി: സിപി എമ്മിന്റെ കുമളിയിലെ ആദ്യകാല പ്രവർത്തകനും ദീർഘകാലം ലോക്കൽ കമ്മിറ്റി അംഗമായിരുന്ന കുമളി വലിയകണ്ടം ആനി തോട്ടത്തിൽ വീട്ടിൽ കെ എസ് സുകുമാരൻ നായർ(72)നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ.
പീരുമേട് മാർക്കറ്റിംഗ് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഭരണ സമിതി അംഗം. കുമളി ഗണപതി ഭദ്രകാളി ക്ഷേത്ര കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
ഭാര്യ: തങ്കമ്മ. മക്കൾ: ബിനു, ബിജു, ബിജോയ്, ബിന്ദു. മരുമക്കൾ: റാണി, സ്മിത, രാജേഷ്, ദീപ.