നെടുങ്കണ്ടം: ഏലക്ക സംസ്‌കരണകേന്ദ്രങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിൽ ഏലക്കായ്ക്ക് നിറം നൽകാനുള്ള അസംസ്‌കൃത വസ്തുക്കൾ പിടികൂടി. ഭക്ഷ്യഉത്പ്പന്നങ്ങളിൽ
ഉപയോഗിക്കാൻ പാടില്ലാത്തതും വളരെയധികം വീര്യം കുടിയ സോഡി ബൈ
കാർബണേറ്റ്, പൊട്ടാസ്യം കാർബണേറ്റ് അടക്കമുള്ള കെമിക്കലുകൾഉപയോഗിച്ചതായാണ് സപൈസസ് ബോർഡിന്റെ പരിശോധനകളിൽ കണ്ടെത്തിയത്. പുറ്റടി സ്‌പൈസസ് പാർക്ക് ഡപ്യൂട്ടി ഡയറക്ടർ കെ ജഗൻനാഥൻ, അസി. ഡയറക്ടർ വി .വിജിഷ്ണ, ഭക്ഷ്യ സുരക്ഷ പരിശോധന വിഭാഗം ഓഫീസർ ആൻമരിയ ജോൺസൺ എന്നിവരുടെ
നേതൃത്വത്തിലുള്ള സംഘമാണ് പത്തോളം ഏലക്ക ഉണങ്ങുന്ന കേന്ദ്രങ്ങളിൽ പരിശോധന നടത്തിയത്. ചെല്ലാർകോവിൽ, അണക്കര, മൈലാടുംപാറ,ചക്കുപള്ളം, വണ്ടൻമേട് തുടങ്ങിയ പുറ്റടി സ്‌പൈസസ് പാർക്കിനോട് ചേർന്നുള്ള പ്രദേശങ്ങളിലാണ് മിന്നൽ പരിശോധന നടത്തി
സാമ്പിളുകൾ ശേഖരിച്ചത്. പരിശോധന നടത്തിയ ഏതാനും കേന്ദ്രങ്ങളിൽ മാത്രമാണ് മാരകമായ രാസവസ്തുക്കൾ ഉപയോഗിച്ച് ഏലക്കായുടെ നിറവിത്യാസം വരുത്തുകയും ഏലക്കാ വേഗത്തിൽ ഉണങ്ങി കിട്ടുന്നതിനായി ഓയിലുകളിൽ പൊട്ടാസ്യം കാർബണേറ്റ് ചേർക്കുന്നതായും കണ്ടെത്തിയത്. തുടർദിവസങ്ങളിൽ ജില്ലയിലെ കൂടുതൽ ഇടങ്ങളിൽ പരിശോധന നടത്തുമെന്നും കുറ്റകാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സ്‌പൈസസ് ബോർഡ് അധികൃതർ അറിയിച്ചു. ഏലക്കായ്ക്ക് കൂടുതൽ കളർ കിട്ടുന്നത് വഴി
മാർക്കറ്റിൽ കൂടുതൽ വിലയ്ക്ക് വിൽക്കാൻ കഴിയും. ഇത്തരം കെമിക്കലുകൾ ഉപയോഗിക്കുന്നത് മൂലം സംഭവിക്കുമെന്ന ഗുരുതര പ്രശ്നങ്ങൾ അറിയാത്തതിനാലാണ് പലരും ഇത്തരത്തിൽകെമിക്കലുകൾ ഉപയോഗിച്ച് നിറവിത്യാസം വരുത്താൻ തയ്യാറാകുന്നതെന്നും
അധികൃതർ ചൂണ്ടിക്കാട്ടി.