നെടുങ്കണ്ടം: നന്മയുള്ളവരുടെ കരുണ വേണം സുമിയ്ക്ക് ജീവിതത്തിലേയ്ക്ക് തിരികെ എത്താൻ. ഇരു വൃക്കകളും തകരാറിലായി ഗുരുതരാവസ്ഥയിലാണ് നെടുങ്കണ്ടം കൂട്ടാർ സ്വദേശിയായ മതിയത്ത് സുമിമോൾ(31). വൃക്ക ദാനം ചെയ്യാൻ ബന്ധുക്കൾ തയ്യാറാണെങ്കിലും ഭീമമായ ചികിത്സാ ചെലവ് എങ്ങനെ കണ്ടെത്തുമെന്ന് അറിയാതെ ബുദ്ധിമുട്ടുകയാണ് ഈ നിർധന കുടുംബം. കൂലിവേല ചെയ്ത് ഭർത്താവിനൊപ്പം കുടുംബത്തിന് കൈതാങ്ങായിരുന്നു സുമിമോൾ. ഒരു മാസം മുൻപ് ചില ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയും തുടർന്ന് നടത്തിയ പരിശോധനയിൽ ഇവരുടെ ഇരു വൃക്കകളും തകരാറിലാണെന്ന് കണ്ടെത്തുകയും
ചെയ്തു. അടിയന്തിരമായി വൃക്ക മാറ്റി വെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെങ്കിൽ മാത്രമെ സുമിമോളെ ജീവിതത്തിലേയ്ക്ക് തിരികെ എത്തിയ്ക്കാനാവു. ഡയാലിസിസിനും വൃക്ക മാറ്റി വെയ്ക്കൽ ശസ്ത്രക്രിയയ്ക്കുമായി എറണാകുളം ലിസി ഹോസ്പിറ്റിലിലേയ്ക്ക് ഇവരെ മാറ്റി. എന്നാൽ ചികിത്സയ്ക്കാവശ്യമായ ഭീമമായ തുക എങ്ങനെ കണ്ടെത്തുമെന്നറിയാതെ ബുദ്ധിമുട്ടുകയാണിവർ. ഏഴും എട്ടും വയസ് പ്രായമുള്ള രണ്ട് പെൺമക്കളാണ്
ഇവർക്കുള്ളത്. അനൂപിന്റെ മാതാപിതാക്കളും ഭിന്നശേഷിക്കാരിയായ സഹോദരിയും ഇവരുടെ സംരക്ഷണയിലാണ് കഴിയുന്നത്. നല്ലൊരു വീടുപോലുമില്ലാത്ത കുടുംബം ചികിത്സാ ചെലവുകൾക്കായി എങ്ങനെ പണം കണ്ടെത്തുമെന്നറിയാതെ ബുദ്ധിമുട്ടുകയാണ്. സുമിമോളുടെ ചികിത്സാ ചെലവുകൾ കണ്ടെത്തുന്നതിനായി കൂട്ടാർ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യാ ശാഖയിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.സുമിമോൾ എസ്. അക്കൗണ്ട് നമ്പർ. 20210328943. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യ കൂട്ടാർ ശാഖ. ഐഎഫ്എസ് സി. എസ്ബിഐഎൻ0007621.ഫോൺ 8590047462. ഗൂഗിൾ പേ 9061143053.