മുട്ടം :പോളിടെക്‌നിക് കോളേജിൽ മൂന്നാം സെമസ്റ്റർ ലാറ്ററൽ എൻട്രി പ്രവേശനത്തിനുള്ള അന്തിമ സ്‌പോട്ട് അഡ്മിഷൻ 30/09/2020 ബുധനാഴ്ച മുട്ടം പോളിടെക്‌നിക്കിൽ രാവിലെ 9 മുതൽ നടത്തും. കമ്പ്യൂട്ടർ എഞ്ചീനിയറിംഗിൽ ഈഴവ ക്വോട്ടയിൽ 3 സീറ്റും, മുസ്ലീം ക്വോട്ടയിൽ 4 സീറ്റും, ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്‌സ് എഞ്ചീനിയറിംഗിൽ ഈഴവ ക്വോട്ടയിൽ 1 സീറ്റും ഒഴിവ് മാത്രമാണ് ഉള്ളത്. ഇവരുടെ അഭാവത്തിൽ സീറ്റുകൾ ജനറൽ ക്വോട്ടയിൽ നിന്നും നികത്തുന്നതാണ്. അപേക്ഷകൻ അസ്സൽ സർട്ടിഫിക്കറ്റുകളും ആവശ്യമായ ഫീസും സഹിതം മുട്ടം പോളിടെക്‌നിക് കോളേജിൽ എത്തിച്ചേരേണ്ടതാണ്. ഇ പോസ്സ് മെഷീൻ വഴി ഫീസ് സ്വീകരിക്കുന്നതിനാൽ എ ടി എം കാർഡ് കൊണ്ടുവരേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്ക് 04862 255083 എന്ന നമ്പരിൽ ബന്ധപ്പെടുക.