തൊടുപുഴ: ശിശു വികസന വകുപ്പ്- ലൈംഗിക അതിക്രമങ്ങൾ അതിജീവിച്ചവർക്ക് പുനരധിവാസവും പുനരേകീകരണവും നൽകുന്നതിനായി നിർഭയ സെന്ററിന്റെ കീഴിൽ ജില്ലയിൽ പ്രവർത്തിച്ച് വരുന്ന വിമൻ ആന്റ് ചിൽഡ്രൻസ്‌ഹോമിലേക്ക് ഫീൽഡ് വർക്കർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് (പാർട്ട് ടൈം) എന്നീ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.. എം.എസ്.ഡബ്ല്യു/ എം.എ സൈക്കോളജി വിദ്യാഭ്യാസയോഗ്യതയുളള സ്ത്രീകൾക്ക് അപേക്ഷിക്കാവുന്നതാണ്. ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം. 36 വയസ്സ് കവിയാൻ പാടില്ല.യോഗ്യരായ ഉദ്യോഗാർത്ഥികൾ ഒക്‌ടോബർ 10 ന് വൈകിട്ട് 5 ന് മുമ്പായി ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ജില്ലാ ശിശു സംരക്ഷണ ഓഫീസ്, വെങ്ങല്ലൂർ പി.ഒ, തൊടുപുഴ, പിൻ 685608 എന്ന വിലാസത്തിൽ അപേക്ഷിക്കേണ്ടതാണ്. ബയോഡാറ്റ,യോഗ്യത, പ്രവൃത്തി പരിചയം, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും അപേക്ഷയോടൊപ്പം സമർപ്പിക്കേïതാണ്. കൂടുതð വിവരങ്ങൾക്ക് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസുമായോ, 04862200108 എന്നഫോൺനമ്പരിലോ ബന്ധപ്പെടാവുന്നതാണ്.