ചെറുതോണി: ദീർഘവീക്ഷണമില്ലാതെയുള്ള മോദി സർക്കാരിന്റെ പരിഷ്‌കാരങ്ങൾ രാജ്യത്തെ എല്ലാവിഭാഗജനങ്ങളെയും പ്രതിസന്ധിയിലാക്കിയെന്ന് എ.ഐ.സി.സി. അംഗം അഡ്വ: ഇ.എം.ആഗസ്തി എക്‌സ് എം.എൽ.എ പറഞ്ഞു..
കേന്ദ്രസർക്കാർ പാർലമെന്റിൽ പാസാക്കിയ കർഷകവിരുദ്ധബില്ലിനെതിരെ ദേശീയകർഷകതൊഴിലാളി ഫെഡറേഷൻ സംസ്ഥാന കമ്മറ്റിയുടെ ആഹ്വാനപ്രകാരം എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും നടത്തിയ പ്രതിഷേധ ധർണ്ണയുടെ ഭാഗമായി ജില്ലാ കമ്മറ്റി ചെറുതോണി ബി.എസ്.എൻ.എൽ. ഓഫീസിനുമുന്നിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ജെയിംസ് മാമൂട്ടിൽ അദ്ധ്യക്ഷത വഹിച്ച ധർണ്ണയിൽ സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ ആനയ്ക്കനാട്ട് മുഖ്യപ്രഭാഷണം നടത്തി. റോയി കൊച്ചുപുര, കെ.എം.കുര്യാക്കോസ്, ഷിന്റോ പള്ളിവാസൽ, കെ.ജെജോയി, കെ.ജെജോസുകുട്ടി, സാജു കാഞ്ഞിരത്താംകുന്നേൽ, ജോഷി കന്യാകുഴിയിൽ, എം.എസ്.ചന്ദ്രബാബു, സാം സെബാസ്റ്റ്യൻ, വി.ജെ.ഷാജി, ജോബൻ പാനോസ്, ഖലീൽ ശിവദാസൻ, ഉഷ തുടങ്ങിയവർ സംസാരിച്ചു.