കുമളി:കേന്ദ്ര സർക്കാർ പാർലമെന്റിൽ പാസാക്കിയ കാർഷിക ബില്ല് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കർഷക കോൺഗ്രസ്ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കുമളി ഹെഡ് പോസ്റ്റാഫിസ് പടിക്കലേയ്ക്ക് മാർച്ചും ധർണ്ണയും നടത്തി. കെ.പി.സി.സിമെമ്പർ സി പി മാത്യു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആന്റണി കുഴിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു.നേതാക്കാക്കളായ എം എം വർഗീസ് ,പി ആർ അയ്യപ്പൻ ,അരുൺ പൊടിപ്പാറ ,പി എം വർക്കി ആലിസ് സണ്ണി ശിവരാമൻ ചെട്ടിയാർ പി റ്റി തോമസ് എം കെ സുശീലൻ, മജോ കാരി മുട്ടം ഷീബ സുരേഷ്, ആൻസി ജയിംസ്, ബിജു ദാനിയേൽ, പ്രസാദ് മാണി റോബിൻ കാരക്കാട്ട് ,വി തങ്കപ്പൻ ,ബാബു അത്തിമൂട്ടിൽ, അജയ് കളത്തു കുന്നേൽ, അജി കീഴ്വാറ്റ്, ഷാജി കുമളി, പ്രസാദ് തേവരോലിൽ, ജോണി ,ഇഞ്ചിപ്പറമ്പിൽ, കുട്ടിയച്ചൻവേഴമ്പ തോട്ടം, ഷാജി വൈക്കംപറമ്പിൽ തുടങ്ങിയവർ ആശംസ നേർന്നു.