തൊടുപുഴ : കേരളാ കോൺഗ്രസ് (എം) ഡപ്യൂട്ടി ചെയർമാൻ സി.എഫ്. തോമസ് എം.എൽ.എ. യുടെ നിര്യാണത്തെ തുടർന്ന് പാർട്ടി ജില്ലയിൽ ഏഴു ദിവസത്തെ ദുഖാചരണം നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ.ജേക്കബ് അറിയിച്ചു. സെപ്തംബർ 30 ന് കാഞ്ചിയാറ്റിൽ നിന്നും കട്ടപ്പന ലാന്റ് അസൈൻമെന്റ് ഓഫീസിലേയ്ക്ക് നടത്താനിരുന്ന കർഷക മാർച്ച് ഒക്‌ടോബർ 7 ലേയ്ക്ക് മാറ്റി . ദുഖാചരണത്തോടൊപ്പം ചെറുതോണിയിലെ റിലേ സത്യാഗ്രഗം തുടരുമെന്നും ജേക്കബ് അറിയിച്ചു.