ചെറുതോണി: സി.എഫ്‌തോമസിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ചെറുതോണി ടൗണിൽ പൊതുയോഗം നടത്തി.
കേരളാ കോൺഗ്രസ് (എം) ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് ജോയി കൊച്ചുകരോട്ട് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റിയംഗം വർഗീസ് വെട്ടിയാങ്കൽ, ഡി.സി.സി. എക്‌സിക്യുട്ടീവ് മെമ്പർ പി.ഡിജോസഫ്, എൻ.സി.പി. ജില്ലാ പ്രസിഡന്റ് അനിൽകൂവപ്ലാക്കൽ, സി.പി.ഐ. മണ്ഡലം കമ്മറ്റിയംഗം സിബി ജോസഫ്, കേരള വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് പ്രസിഡന്റ് ജോസ് കുഴികണ്ടം, ചെറുതോണി പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് ഔസേപ്പച്ചൻ ഇടക്കുളത്തിൽ, യൂത്ത്ഫ്രണ്ട് ജില്ലാ പ്രസിഡന്റ് അഡ്വ: എബി തോമസ്, കേരളാകോൺഗ്രസ് നേതാക്കളായ സി.വിതോമസ്, ടോമി തൈലംമനാൽ, ബെന്നി പുതുപ്പാടി, കെ.ആർ.സജീവ്കുമാർ എന്നിവർ പ്രസംഗിച്ചു.